﻿സങ്കീ..
100.
ഒരു സ്തോത്ര സങ്കീർത്തനം. സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ. 
സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ; സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ. 
യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു; അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ. 
അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ; ദൈവത്തിന് സ്തോത്രം ചെയ്തു അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. 
യഹോവ നല്ലവനല്ലയോ, അവിടുത്തെ ദയ എന്നേക്കുമുള്ളത്; അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു. 
