﻿1 ദിന..
7.
യിസ്സാഖാരിന്‍റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ. 
തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്‍റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്. 
ഉസ്സിയുടെ പുത്രൻ യിസ്രഹ്യാവ്; യിസ്രഹ്യാവിന്‍റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ്; ഇവർ അഞ്ചുപേരും തലവന്മാരായിരുന്നു. 
അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി മുപ്പത്താറായിരം പേരുണ്ടായിരുന്നു; അവർക്ക് അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. 
അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരം പേർ. 
ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ. 
ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ. 
ബേഖെരിന്‍റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ് അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്‍റെ പുത്രന്മാർ. 
വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തി ഇരുനൂറ് പേർ (20,200). 
യെദീയയേലിന്‍റെ പുത്രൻ: ബിൽഹാൻ; ബിൽഹാന്‍റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശ്ശീശ്, അഹീശാഫർ. 
ഇവരെല്ലാവരും യെദീയയേലിന്‍റെ പുത്രന്മാർ; പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന് പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തി ഇരുനൂറുപേർ (17,200). 
ഈരിന്‍റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം; 
അഹേരിന്‍റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ഇവർ ബിൽഹയുടെ പുത്രന്മാർ. 
മനശ്ശെയുടെ പുത്രന്മാർ: അവന്‍റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്‍റെ പിതാവായ മാഖീരിനെയും പ്രസവിച്ചു. 
എന്നാൽ മാഖീർ ഹുപ്പീമിന്‍റെയും ശുപ്പീമിന്‍റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നായിരുന്നു; മാഖീരിന്‍റെ രണ്ടാമത്തെ പുത്രന്‍റെ പേർ ശെലോഫെഹാദ് എന്നായിരുന്നു; ശെലോഫെഹാദിന് പുത്രിമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. 
മാഖീരിന്‍റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന് പേരെശ് എന്നു പേർവിളിച്ചു; അവന്‍റെ സഹോദരന് ശേരെശ് എന്നു പേർ; അവന്‍റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു. 
ഊലാമിന്‍റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ പുത്രന്മാർ ആയിരുന്നു. 
അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു. 
ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം. 
എഫ്രയീമിന്‍റെ പുത്രന്മാർ: ശൂഥേലഹ്; അവന്‍റെ മകൻ ബേരെദ്; അവന്‍റെ മകൻ തഹത്ത്; അവന്‍റെ മകൻ എലാദാ; അവന്‍റെ മകൻ തഹത്ത്; അവന്‍റെ മകൻ സബാദ്; 
അവന്‍റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കുവാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു. 
അവരുടെ പിതാവായ എഫ്രയീം വളരെനാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്‍റെ സഹോദരന്മാർ അവനെ ആശ്വസിപ്പിക്കുവാൻ വന്നു. 
പിന്നെ അവൻ തന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്‍റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവനു ബെരീയാവു എന്നു പേർവിളിച്ചു. 
അവന്‍റെ മകൾ ശെയെരാ; അവൾ താഴെയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു. 
അവന്‍റെ മകൻ രേഫഹും, രേശെഫും; അവന്‍റെ മകൻ തേലഹ്; അവന്‍റെ മകൻ തഹൻ; അവന്‍റെ മകൻ ലദാൻ; അവന്‍റെ മകൻ അമ്മീഹൂദ്; 
അവന്‍റെ മകൻ എലീശാമാ; അവന്‍റെ മകൻ നൂൻ; 
അവന്‍റെ മകൻ യോശുവ. 
അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും: ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ട് ഗേസെരും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോട് ചേർന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോട് ചേർന്ന ഗ്രാമങ്ങളും, 
മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്‍റെ ഗ്രാമങ്ങളും, താനാക്കും അതിന്‍റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്‍റെ ഗ്രാമങ്ങളും, ദോരും അതിന്‍റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാർ പാർത്തു. 
ആശേരിന്‍റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്. 
ബെരീയാവിന്‍റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്‍റെ അപ്പനായ മല്ക്കീയേൽ. 
ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു. 
യഫ്ലേത്തിന്‍റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്‍റെ പുത്രന്മാർ. 
ശേമേരിന്‍റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം. 
അവന്‍റെ സഹോദരനായ ഹേലെമിന്‍റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ. 
സോഫഹിന്‍റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ, 
ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ. 
യേഥെരിന്‍റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ. 
ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ. 
ഇവർ എല്ലാവരും ആശേരിന്‍റെ പുത്രന്മാരായി പിതൃഭവനങ്ങൾക്ക് തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്ക് പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നെ. 
